സംസ്ഥാനത്ത് ഇന്നും രാത്രി വൈകിട്ട് 6.45 മുതൽ 12.45 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതല്‍ രാത്രി 12.45വരെയാണ് നിയന്ത്രണം. പവര്‍ എക്സ്ചേഞ്ച് വഴി വൈദ്യുതി കിട്ടാനില്ലെന്നും 800-900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകീട്ടോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിനോട് അടുത്ത വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എങ്കിലും പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ ചെറിയ തോതിലുണ്ടായ വര്‍ധനവ് ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍. കൂടാതെ, ചില ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യതയുമള്ളതിനാല്‍ പവര്‍കട്ട് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ഇ.ബി
അതേസമയം, സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്, 35.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയം, നെടുമ്പാശേരി വിമാനത്താവളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ പകല്‍ താപനില 34 ലേക്ക് ഉയര്‍ന്നു. സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇന്നത്തെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. നാളെയും മറ്റന്നാളും നാലു ജില്ലകളില്‍വീതം യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ശനിയാഴ്ച യെലോഅലര്‍ട്ടുള്ളത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
