എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല ലീഗിന്റെ സാമുദായിക ഐക്യം; വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല: കെ.ടി. ജലീല്‍

0
113

മലപ്പുറം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല മുസ്ലീം ലീഗിന്റെ സാമുദായിക ഐക്യം സൃഷ്ടിക്കല്‍ എന്ന് കെ.ടി. ജലീല്‍ എംഎല്‍എ. മുസ്ലീം ലീഗ് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് സാമുദായ ഐക്യം സൃഷ്ടിക്കുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

മുസ്ലീം ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ട് എസ്എന്‍ഡിപിക്ക് എന്താണ് ചെയ്തത് എന്ന് അവര്‍ക്ക് പറയാന്‍ ഒന്നും ഇല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ ലീഗിനെ വിമര്‍ശിച്ചാല്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന പ്രചരണമാണ് ലീഗ് നടത്തുന്നത്. വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ലീഗിന് കഴിയാത്തതുകൊണ്ടാണ് മറുപടി പറയാതെ ലീഗ് മൗനം പാലിക്കുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് സമ്മാനപൊതികളുമായാണ് ലീഗ് നേതാക്കള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.