80കളിലെ ട്രെൻഡ് ചെയ്‌തോ? ഒറ്റ ചിത്രംകൊണ്ട് നിങ്ങൾ പാഴാക്കിയത് വർഷങ്ങളോളം ഉപയോഗിക്കേണ്ട വൈദ്യുതി

News Desk
2 Min Read

കുറച്ച് നാളുകളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിതബുദ്ധി മനുഷ്യജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. എഐ ആണോ യാഥാർത്ഥ്യമാണോ എന്ന് പോലും തിരിച്ചറിയാനാകാത്ത വീഡിയോകളാണ് നാം ദിനംപ്രതി സോഷ്യൽ മീഡിയയിൽ കാണുന്നത്. അടിക്കടി ഓരോ ട്രെൻഡുകളും വരാറുണ്ട്. ഇപ്പോഴിതാ 80കളിലെ ചിത്രങ്ങൾ നിർമിക്കുന്നതാണ് പുത്തൻ ട്രെൻഡ്.

ഇതിനായി ചാറ്റ് ജിപിറ്റി, ജമിനി പോലുള്ള പല എഐ ആപ്പുകളും ഉപയോഗിക്കാറുണ്ട്.മലയാളി ടെക്കികളേ, യു.പി വിളിക്കുന്നു
ആധുനിക സെൽഫികളെ ‘റെട്രോ’ ചിത്രങ്ങളാക്കി മാറ്റുന്ന ഈ ട്രെൻഡ് വളരെ രസകരമാണ്. എന്നാൽ, നിങ്ങളൊന്നും ഒരിക്കലും ചിന്തിക്കാത്ത ഒരു മോശം വശം ഇതിനുണ്ട്. നിങ്ങൾ ഒരു ചിത്രം നിർമിക്കുമ്പോൾ അത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്. നിങ്ങളൊരു നിർദേശം (പ്രോംപ്‌റ്റ്) നൽകുമ്പോൾ എഐ ശൂന്യതയിൽ നിന്ന് പെട്ടെന്ന് ചിത്രങ്ങൾ ഉണ്ടാക്കുന്നതല്ല.

ഡാറ്റാ സെന്ററുകളിലെ കമ്പ്യൂട്ടർ പ്രോസസറുകൾ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിക്കുന്നത്. ഇതിനെല്ലാം വൈദ്യുതി ആവശ്യമാണ്. ഒപ്പം ഈ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് നിയന്ത്രിക്കാൻ ഡാറ്റാ സെന്ററുകളിൽ ശീതീകരണ സംവിധാനങ്ങളും വേണ്ടിവരുന്നു.എഐ ഇമേജ് ജനറേഷൻ മോഡലുകൾ ഓരോന്നിനും ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവിലും വലിയ വ്യത്യാസമുണ്ട്. ചില മോഡലുകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് 46 മടങ്ങ് വരെ കൂടുതൽ ഊർജം ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ റെസല്യൂഷൻ (വ്യക്തത) അനുസരിച്ച് വൈദ്യുതിയുടെ ഉപയോഗം വർദ്ധിക്കും.ഒരു ചിത്രം സൃഷ്‌ടിക്കാൻ എത്രത്തോളം വൈദ്യുതി വേണം?ഒരു സാധാരണ എഐ ചിത്രം സൃഷ്‌ടിക്കാൻ പത്ത് വാട്ടിന്റെ എൽഇഡി ബൾബ് ഏകദേശം 17 മിനിട്ട് പ്രവർത്തിപ്പിക്കുന്ന അത്രയും വൈദ്യുതി വേണ്ടിവരുമെന്നാണ് യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌‌സിറ്റിയുടെ കണക്ക്. ആദ്യ ചിത്രം പലപ്പോഴും ഉദ്ദേശിച്ച രീതിയിൽ തന്നെ ലഭിക്കണമെന്നില്ല.

അതിനാൽ പലപ്പോഴും നാലോ അഞ്ചോ തവണ ചിത്രം പുനർനിർമിക്കേണ്ടിവരും. ട്രെൻഡുകൾ കണ്ട് ചിത്രങ്ങളുണ്ടാക്കുന്നവരാണെങ്കിൽ ഇതിന്റെ എണ്ണം വീണ്ടും കൂടും.തുടർച്ചയായി ഇത്തരം ട്രെൻഡുകൾ വരികയാണെങ്കിലുള്ള ചെലവിനെപ്പറ്റി പറയണ്ടല്ലോ. ഒരു വർഷം ഉപയോഗിക്കാവുന്ന വൈദ്യുതിയാകും ചിലപ്പോൾ നിമിഷങ്ങൾ കൊണ്ട് ചിത്രം നിർമിക്കാൻ വേണ്ടിവരുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇങ്ങനെ ചിത്രം നിർമിക്കുമ്പോൾ വേണ്ടിവരുന്ന വൈദ്യുതിയുടെ അളവ് വളരെ വലുതാണ്. 2030ഓടെ എഐ ഉപയോഗത്തിനായി ആഗോള ഡാറ്റാ സെന്ററുകൾ പ്രതിവർഷം 945 ടെറാവാട്ട് അവർ (terawatt-hours) വരെ വൈദ്യുത ഉപയോഗിച്ചേക്കാമെന്നാണ് ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!