ക്രൂഡോയിൽ വില കുതിക്കുന്നു; ബാരലിന് 100 ഡോളറായി ഉയർന്നു

News Desk
1 Min Read

ഡൽഹി: യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചു ഉയർന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെൻ്റ് ക്രൂഡിയിൻ്റെ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ജൂലൈയ്ക്ക് ശേഷം ഇത്രയും വില വർധിക്കുന്നത് ഇതാദ്യമാണ്. ബ്രെന്‍റ് ക്രൂഡ് വില 97.89 ഡോളറിൽ നിന്ന് 100. 29 ഡോളർ ആയി.

ഓഗസ്റ്റിന് ശേഷം ക്രൂഡോയിൽ വിലയിൽ 25 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ഇത് മൂന്നാം തവണയാണ് എണ്ണവില 100 ഡോളർ കടക്കുന്നത്. യുഎസ് ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടതോടെയാണ് വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടത്. ഇതിനുപുറമെ, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണവും സ്ഥിതി വഷളാക്കി.

ചൈന ഇന്ധനശേഖരം കൂട്ടാൻ കൂടുതൽ എണ്ണ വാങ്ങാൻ തുടങ്ങിയതും വിലക്കയറ്റത്തിന് കാരണമായി. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ബ്രിട്ടനിലും യുകെയിലും പെട്രോൾ, ഡീസൽ വില വർധിച്ചത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!