മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

News Desk
0 Min Read

മുബൈ: നവി മുംബൈയിലെ കാമോത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. 30 വയസ്സുകാരനായ ഡ്രൈവറാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയ ശേഷം ബസില്‍ തനിച്ചായ കുട്ടിയെ ഡ്രൈവര്‍ ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പിന്നാലെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!