റിയാദിൽ മലയാളി യുവാവിനെ കാണാനില്ല, കണ്ടെത്താൻ സഹായം തേടി സുഹൃത്തുക്കൾ

malayalampress
0 Min Read

റിയാദ്: റിയാദിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. യുവാവിനെ കണ്ടെത്താൻ സഹായം തേടി  സുഹൃത്തുക്കൾ രംഗത്തെത്തി. എടപ്പാൾ സ്വദേശിയായ ഹാരിസ് എന്ന ചെറുപ്പക്കാരനെയാണ് കാണാതായത്. സുലൈ എക്സിറ്റ് 17 അൽരാജി ബാങ്കിന്റെ മുൻവശത്തുള്ള ലേബർ ഫ്ലാറ്റിൽ നിന്ന് ഇന്നലെ (03-09-26) വൈകിട്ട് 7മണിക് ശേഷമാണ് കാണാതായത്.

ചെറിയ മാനസിക വിഭ്രാന്തി കാണിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. കാണാതാകുമ്പോൾ കേരള തോർത്ത്‌ മാത്രം ആണ് ഉടുത്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു. 0594184360-നൈജു -, 0532035633 – റിയാസ്.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ, റിയാദ് 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!