കരിപ്പൂര്‍-ഫുജൈറ സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

News Desk
0 Min Read

മലപ്പുറം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. കരിപ്പൂരിൽ നിന്ന് ഫുജൈറയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.

ഇന്നലെ രാത്രി 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ആദ്യം ഇന്ന് വൈകിട്ട് നാലിലേക്ക് പുനഃക്രമീകരിച്ചത്. എന്നാൽ പിന്നീട് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 180 യാത്രക്കാരാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി.

വിമാനം റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. യാത്രക്കാരെ ബദൽ സംവിധാനത്തിലൂടെ എങ്ങനെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നതിലും വ്യക്തത തേടുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!