കോട്ടയം: സഊദി അറേബ്യയിൽ മലയാളി കുത്തേറ്റു മരിച്ചു. കോട്ടയം വില്ലൂന്നി പനച്ചിക്കൽ വീട്ടിൽ അനൂപ് ചാക്കോ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയും മലയാളി ആണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയായ യുവാവിനെ സഊദി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വീട്ടിൽ ലഭിച്ച വിവരം.
തർക്കം കൊലപാതകത്തിൽ കലാശിച്ചു
മദ്യപിച്ചെത്തിയ തൃശൂർ സ്വദേശിയുമായി അനൂപ് ചാക്കോയ്ക്ക് തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ സഊദി പൊലീസിൻ്റെ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.
കുടുംബം, മറ്റു നടപടികൾ
കൊല്ലപ്പെട്ട അനൂപ് ചാക്കോയുടെ ഭാര്യ: ശോഭ. മക്കൾ: അശ്വിൻ, അഭിനവ്. സഊദിയിൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ത്യൻ എംബസിയുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ നാട്ടിലെത്തിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
