പോക്സോ കേസ്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി കോടതി, ജാമ്യമില്ല വാറന്റ്

News Desk
0 Min Read

കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ ലഭിച്ച ജാമ്യമാണ് ഹോസ്ദുർഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കിയത്. കോടതി ജാമ്യമില്ല വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

പോക്‌സോ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസാണിത്. രണ്ട് മാസത്തിലേറെയായി ഖാദർ കരിപ്പൊടി ഒളിവിലാണ്. പ്രവാസിയായ അബ്ദുൽ അഹദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഖാദർ കരിപ്പൊടി ഒളിവിൽ പോയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!