വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി സഊദി പൊതുസുരക്ഷ വകുപ്പ്

malayalampress
1 Min Read

റിയാദ്: വാഹനമോടിക്കുമ്പോള്‍ സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 300 സഊദി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സഊദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കുന്നത് റോഡ് സുരക്ഷയുടെ പ്രധാന മാനദണ്ഡങ്ങളിലൊന്നാണെന്ന് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.

മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോഴോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷിത അകലം സഹായിക്കും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് ഐച്ഛികമല്ലെന്നും ഡ്രൈവര്‍മാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

റോഡില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഡ്രൈവര്‍മാരോട് പബ്ലിക് സെക്യൂരിറ്റി ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!