റിയാദ്: സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് കൊച്ചി സര്‍വീസ് ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ റിയാദില്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തി. ആദ്യ വിമാനത്തിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അധികൃതര്‍ വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചു. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഫ്ലൈ നാസ റിയാദ് – കൊച്ചി സര്‍വീസ് നടത്തും.
നിലവില്‍ സഊദി എയര്‍ലൈന്‍സ്, ആകാശ എയര്‍ എന്നിവ കൊച്ചി – റിയാദ് സര്‍വീസ് നടത്തുന്നുണ്ട്. പുതിയ സര്‍വീസ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നു.
സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് നിലവില്‍ റിയാദ് – കോഴിക്കോട് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. സഊദി തലസ്ഥാനമായ റിയാദില്‍ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ഫ്ലൈ നാസ് സര്‍വീസ് ആരംഭിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
