ഫുട്‌ബോള്‍ ടീം സെലക്ഷനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

News Desk
0 Min Read

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ഫുട്‌ബോള്‍ ടീം സെലക്ഷനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കാവനൂര്‍ ജിഎച്ച് എസ് എസ് പ്ലസ് ടു വിദ്യാര്‍ഥിയും കാവനൂര്‍ സ്വദേശിയുമായ ഷിനാസ് (18)ആണ് മരിച്ചത്. കാവനൂര്‍ 12 ല്‍ കാഞ്ഞിരപ്പള്ളി ഷംസുദ്ദീന്‍- കോറളിയാടന്‍ റസിയ ദമ്പതികളുടെ മകനാണ് ഷിനാസറ. ഇന്നലെ കാവനൂര്‍ സ്റ്റേഡിയത്തിലാണ് സംഭവം.

സ്‌കൂള്‍ ടീം സെലക്ഷന്റെ ഭാഗമായുള്ള മത്സരം നടക്കുകയായിരുന്നു. കളി ആരംഭിച്ച് നാലു മിനിറ്റിനുള്ളില്‍ ഷിനാസ് ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!