ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ നെഞ്ചുവേദന: മലപ്പുറം സ്വദേശി സഊദിയിൽ നിര്യാതനായി

malayalampress
1 Min Read
  • മരണം അടുത്തയാഴ്ച നാട്ടിൽ പോകാനിരിക്കെ

റിയാദ്: സഊദിയിലെ ജിസാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്​ദുസ്സലാം (41) ആണ് മരിച്ചത്. തെക്കുപടിഞ്ഞാറൻ സഊദിയിലെ പ്രവിശ്യയിലെ ദർബിനടുത്ത്​ അൽ ഹറൈള എന്ന സ്ഥലത്ത്​ ബഖാല ജീവനക്കാരനായിരുന്നു. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്.

രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ അൽഖഹ്‌മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സഊദിയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി സ്​പോൺസർഷിപ്പ്​ മാറ്റം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്ദുസ്സലാം. മരണവിവരമറിഞ് ഇദ്ദേഹത്തി​ന്റെ സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്.

ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികൾ മരണാനന്തര നിയമനടപടികൾക്ക് നേതൃത്വം നൽകി വരുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!