മുംബൈയിൽ പാൽ വില കുതിക്കുന്നു; ലിറ്ററിന് 102 രൂപയായി ഉയർന്നു

News Desk
1 Min Read

മുംബൈ: മുംബൈയിൽ പാൽ വിലയിൽ വൻ വർധന. സെപ്റ്റംബർ ഒന്ന് മുതലാണ് തബേലുകളിൽ നിന്നുള്ള എരുമ പാലിൻ്റെ മൊത്ത വില ലിറ്ററിന് 93 രൂപയിൽ നിന്ന് 102 രൂപയായി ഉയർന്നത്. പുതിയ നിരക്ക് 2027 ഫെബ്രുവരി 28 വരെ തുടരും.

കന്നുകാലികളുടെയും കാലിത്തീറ്റയുടെയും വിലയിൽ വർധനവുണ്ടായതാണ് വിലക്കയറ്റത്തിൻ്റെ പ്രധാന കാരണം. ധാന്യങ്ങൾ, കാലിത്തീറ്റ, ഓയിൽകേക്ക് തുടങ്ങിയവയുടെ വിലയിൽ ഒരു വർഷത്തിനിടെ 25 ശതമാനം വരെ വർധനയുണ്ടായെന്നാണ് ക്ഷീര കർഷകർ ആരോപിക്കുന്നത്. ഇതോടെ പാൽ വില കൂട്ടാതെ നിർവൃത്തിയില്ലെന്ന് കർഷകർ പറഞ്ഞു.

മൊത്ത വില വർധിച്ചതോടെ ഉപഭോക്താക്കൾ നൽകേണ്ട ചില്ലറ വിലയിലും വർധനവുണ്ടാകാം. നേരിട്ട് തബേലകളിൽ നിന്ന് പാൽ വാങ്ങുന്നവർക്ക് ലിറ്ററിന് ഏകദേശം 110 രൂപ വരെ നൽകേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!