അഹമ്മദാബാദ്: കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനം തിരിച്ചുവിട്ടു അഹമ്മദാബാദിലേക്ക് അടിയന്തിര ലാൻഡിംഗ് നടത്തി. തിങ്കളാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ട IX170 വിമാനമാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്.
ജോലിക്കാർ ഉൾപ്പെടെ 40 പേരെ വഹിച്ചുകൊണ്ട് വിമാനം വൈകുന്നേരം 4.25 ഓടെ അഹമ്മദാബാദിൽ എത്തേണ്ടതായിരുന്നു. ബോംബ് എന്നെഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതാണ് സുരക്ഷയുടെ ഭാഗമായി വിമാനം ണ്ടെത്തിയതിനെത്തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്. പേപ്പർ കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാർ പൈലറ്റിനെ വിവരം അറിയിച്ചതോടെ സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി തൊട്ടടുത്ത വിമാനത്താവളത്തിൽ ലാൻഡിംഗ് അനുമതി തേടുകയായിരുന്നു.
ലാൻഡിംഗ് കഴിഞ്ഞയുടനെ വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി. ഇതേസമയം തന്നെ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ച് ടെർമിനൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. സുരക്ഷാ പരിശോധനകൾക്കായി അവരുടെ ബാഗേജുകളും വേർതിരിച്ചു.
സിഐഎസ്എഫ് ഉദ്യോഗസ്ഥർ, ബോംബ് നിർമാർജന സംഘങ്ങൾ, അഗ്നിശമന സേന, ഡോഗ് സ്ക്വാഡ് എന്നിവർ വിമാനത്തിലും വിമാനത്താവള പ്രദേശത്തും തിരച്ചിൽ നടത്തി. സംഭവത്തെ കുറിച്ച് ഒരു മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞത്, കുറിപ്പ് ഒരു തമാശയാണെന്നാണ്. “ആരോ ‘ബോംബ്’ എഴുതിയ ആ ടിഷ്യു പേപ്പർ ഉപേക്ഷിച്ച് കുഴപ്പമുണ്ടാക്കി. പോലീസ് വിമാനം പരിശോധിച്ചു, സുരക്ഷാ പ്രോട്ടോക്കോൾ എന്ന നിലയിൽ വിമാനത്താവളം മുഴുവൻ സുരക്ഷിതമാക്കി. സ്ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്തിയില്ല,” ഉദ്യോഗസ്ഥൻ പറഞ്ഞു. എയർപോർട്ട് പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അന്വേഷണം ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“ഒരു പ്രത്യേക ബോംബ് ഭീഷണിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് മുൻകരുതലെന്ന നിലയിലും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചും ദമാമിൽ നിന്ന് ഡൽഹിയിലേക്കുള്ള ഒരു വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടുവെന്നും സർക്കാർ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ (ബിടിഎസി) ഉടൻ അറിയിക്കുകയും എല്ലാ സുരക്ഷാ നടപടിക്രമങ്ങളും ഉടൻ ആരംഭിക്കുകയും ചെയ്തുവെന്ന് ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനം പറക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ സമാനമായ ഒരു ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് ഈ വ്യാജവാർത്ത. കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഭീഷണി സന്ദേശം അടങ്ങിയ ഒരു ടിഷ്യു പേപ്പർ കണ്ടെത്തിയതായിരുന്നു അന്നത്തെ സംഭവം. ആ വിമാനവും അഹമ്മദാബാദിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം പരിശോധിച്ചെങ്കിലും അപകരമായ വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. ടിഷ്യൂ പേപ്പറിൽ ഭീഷണി എഴുതിയ വ്യക്തിയെ തിരിച്ചറിയാൻ 181 യാത്രക്കാരിൽ നിന്നും പോലീസ് കൈയക്ഷര സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
