ശുചിമുറിയിൽ 22 കാരി മരിച്ച നിലയിൽ; ഭർത്താവിനെയും കുട്ടിയെയും കാണാനില്ല

News Desk
1 Min Read

ന്യൂഡൽഹി: ശുചിമുറിയിൽ 22 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ഷഹാബാദ് ഡയറി മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. സബീല ഖാത്തൂൺ എന്ന യുവതിയുടെ മൃതദേഹമാണ് വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് ലാൽബാബുവിനെയും ഇവരുടെ കുഞ്ഞിനെയും കാണാനില്ല. ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

രണ്ട് വർഷം മുമ്പായിരുന്നു സബീലയുടെയും മുഹമ്മദ് ലാൽബാബുവും വിവാഹിതരായത്. ഇരുവരും പ്രഹ്ലാദ്പുർ ബം​ഗർ ​ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. വീട്ടിലെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് യുവതിയുടെ സഹോദരൻ മുഹമ്മദ് ​ഗുലാബ് പറയുന്നു. എന്നാൽ ഭർത്താവിനെയും കുട്ടിയെയും കണ്ടില്ലെന്നും ​ഗുലാബ് കൂട്ടിച്ചേർത്തു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. കാണാതായവർക്കായുള്ള തിരച്ചിൽ നടത്തി വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!