മദീന: മദീനക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. മലപ്പുറം സ്വദേശി കുടുംബമാണ് മദീനക്ക് സമീപം ഉതൈമ എന്ന സ്ഥലത്തു വെച്ച് അപകടത്തിൽ പെട്ടത്.
മലപ്പുറം ജില്ലയിലെ തിരൂർക്കാട് വെള്ളില യു കെ പടി തോണിക്കര സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്. മദീനക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആണ് അപകടം ഉണ്ടായത്.
വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, നടുവത്ത് കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്.
ജിദ്ദയിലെ അസ്കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്ന യു.കെ പടി സ്വദേശി (ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ) വീടു വച്ച അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽ പെട്ടത് .
വാഹനത്തിൽ 7 പേർ ഉണ്ടായിരുന്നു. ഉമ്മ, മകൻ ,മകന്റെ ഭാര്യ അവരുടെ ഒരു കുട്ടി എന്നിവർ മരണപെട്ടു. 3 മക്കൾ 2 ഹോസ്പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്. പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.





