യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

News Desk
1 Min Read

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.

രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ട് ആണ് എത്തിയത്. ഉച്ചയോടെ കൂടി അസുഖം കൂടിയതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സ്വാലിഹ്. വലിയ സൗഹൃദ വലയത്തിനും ഉടമയായിരുന്നു. തന്റെ വൈകല്യങ്ങളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് നേരിട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. യു ട്യൂബിൽ മാത്രം 262 k സബ്സ്ക്രീബേർസ് മാത്രം സ്വാലിഹിന് ഉണ്ട്.

പിതാവ്:ഫരീദ്. ഭാര്യ: ജസ്‌ന. മക്കൾ: മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ്യ. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദിൽ നടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!