ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് നവവധു താഴേക്ക് ചാടി; ‘നിലം തൊടാതെ’ മരത്തിന്റെ ചില്ലയിൽ കുരുങ്ങി

malayalampress
1 Min Read

മുംബൈ: മുംബൈയിൽ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയിൽ കുരുങ്ങി. മുംബൈയിലെ സബർബൻ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്. മരത്തിൽ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.

ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ യുവതി നിലത്തുനിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്. ബുധാനാഴ്ച രാവിലെ 9.30 ഓടെയാണ് യുവതി മരത്തിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിരക്ഷാ സേനയ്ക്കു വിവരം ലഭിക്കുന്നത്. ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ കാലിൽ മരത്തിന്റെ ചില്ല തുളച്ചുകയറിയിരുന്നു.

തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് നൽകുന്ന വിവരപ്രകാരം 4 മാസം മുൻപാണ് യുവതി വിവാഹിതയായത്. എന്നാൽ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ആത്മഹത്യാശ്രമം ആണെന്നാണ് പ്രഥമിക വിവരം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!