മണലാരണ്യത്തിൽ ഉദിച്ചുയരുന്ന റോയൽസ് കൂട്ടായ്മ; സുബ്ഹിക്ക് ശേഷം ക്രിക്കറ്റിനൊപ്പം ആരോഗ്യവും സൗഹൃദവും പങ്കുവെച്ച് ഖോബാർ റോയൽസ്

malayalampress
3 Min Read

മണലാരണ്യത്തിൽ ഉദിച്ചുയരുന്ന റോയൽസ് കൂട്ടായ്മ; സുബ്ഹിക്ക് ശേഷം ക്രിക്കറ്റിനൊപ്പം ആരോഗ്യവും സൗഹൃദവും പങ്കുവെച്ച് ഖോബാർ റോയൽസ്

ദമാം: മണലാരണ്യത്തിലെ പ്രഭാതങ്ങൾക്ക് ഇന്ന് ഒരു പുതിയ ഉണർവുണ്ട്. സുബ്ഹി നമസ്കാരത്തിന് ശേഷം ക്രിക്കറ്റ് ബാറ്റും പന്തുമായി ഗ്രൗണ്ടിലേക്ക് എത്തുന്ന ഒരു കൂട്ടം പ്രവാസി യുവാക്കൾ, അതാണ് ഖോബാർ റോയൽസ്. ക്രിക്കറ്റിനോടുള്ള ആവേശത്തിനപ്പുറം ആരോഗ്യസംരക്ഷണവും സൗഹൃദവും കൂട്ടായ്‌മയും ജീവിത ത്തിന്റെ ഭാഗമാക്കുകയാണ് ഈ കൂട്ടായ്മ‌. ഒരു ഫുട്ബോൾ ടർഫിൽ നിന്നായിരുന്നു ഖോബാർ റോയൽസിന്റെ യാത്രയുടെ തുടക്കം. അൽഖോബാറിലെ അക്റബിയയിൽ, പരിമിതമായ സൗകര്യങ്ങൾക്കിടയിൽ ക്രിക്കറ്റനോടുള്ള താൽപര്യം പങ്കുവെച്ച ഏതാനും സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ അതൊരു ചെറിയ കൂട്ടായ്മ മാത്രമായിരുന്നു. എന്നാൽ കളിയോടുള്ള ഇഷ്ടവും ആരോഗ്യകരമായ ജീവിതശൈലിയോടുള്ള താൽപര്യവും ആ കൂട്ടായ്മയെ പതിയെ വളർത്തി.

ഫുട്ബോൾ ടർഫിൽ നിന്ന് ചെറിയ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കുള്ള പ്രയാണം റോയൽസിൻ്റെ വളർച്ചയുടെ മറ്റൊരു അധ്യായമായി. ഇന്ന് ദിവസവും രാവിലെ ക്രിക്കറ്റ് കളിക്കാനായി അംഗങ്ങൾ ഒത്തുചേരുന്നു. ജോലി, കുടുംബം, പ്രവാസജീവിതത്തിലെ തിരക്കുകൾ എന്നിവയ്ക്കിടയിലും പ്രഭാതസമയം മാറ്റിവെച്ച് ഗ്രൗണ്ടിലെത്തുന്നത് അവരുടെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. ‘കളിക്കുക എന്നതിലു പരി ആരോഗ്യത്തോടെ ഇരിക്കുക” എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സ്ഥിരമായ വ്യായാമവും ശാരിരിക ചലനവും മാനസിക ഉന്മേഷവും പ്രവാസജീവിതത്തിൽ ഏറെ പ്രധാനമാണെന്ന തിരിച്ച റിവാണ് റോയൽസിന്റെ പ്രഭാത ക്രിക്കറ്റ് കൂട്ടായ്മയ്ക്ക് പിന്നിൽ.

എന്നാൽ റോയൽസിൻ്റെ ഏറ്റവും വലിയ പ്രത്യേകത ക്രിക്കറ്റ് മാത്രമല്ല. ഗ്രൗണ്ടിൽ ബാറ്റും പന്തും കൈമാറുന്നതിനൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും അനുഭവങ്ങളും പരസ്‌പരം പങ്കുവെക്കുന്നു. വ്യത്യസ്‌ത മേഖലകളിലും സാഹചര്യങ്ങളിലും നിന്നെത്തിയ പ്രവാസികൾക്ക് പരസ്പ‌രം പരിചയപ്പെടാനും പുതിയ സൗഹൃദങ്ങൾ വളർത്താനും ഈ കൂട്ടായ്മ അവസരമൊരുക്കുന്നു.

ഒരു നല്ല ഷോട്ടിനുള്ള കൈയടിയും ഒരു വിക്കറ്റിനുള്ള ആഘോഷവും മാത്രമല്ല, ജീവിതത്തിലെ പ്രയാസങ്ങളിൽ പരസ് പരം താങ്ങാകുന്ന ബന്ധങ്ങളും  ഇവിടെ രൂപപ്പെടുന്നു. അതുകൊണ്ടുതന്നെ ഖോബാർ റോയൽസ് ഒരു ക്രിക്കറ്റ് ടീം എന്നതിലുപരി ഒരു സൗഹ്യദ കൂ ട്ടായ്മ‌യായി മാറുകയാണ്.

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവ് നൽകുന്ന ഈ പ്രഭാത കൂട്ടായ്മ ഇന്ന് കൂടുതൽ പേരിലേക്ക് വളരുകയാണ്. അക്റബിയയിലെ ഒരു ഫുട്‌ബോൾ ടർഫിൽ ആരംഭിച്ച ചെറിയൊരു ശ്രമം, ഇന്ന് ദിവസവും രാവിലെ ഗ്രൗണ്ടിൽ സജീവമാകുന്ന ഒരു കൂ ട്ടായ്‌മയായി മാറിയിരിക്കുന്നു. ക്രിക്കറ്റിന്റെ ആവേശത്തിൽ മാത്രം ഒതുങ്ങുന്നതല്ല റോയൽസിൻ്റെ കൂട്ടായ്‌മ. ആരോഗ്യകരമായ ജീവിതശൈലിക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് വെള്ളിയാഴ്‌ചകളിൽ ഫുട്ബോൾ, നീന്തൽ തുടങ്ങിയ വിവിധ വിനോദകായിക പ്രവർത്തനങ്ങളിലും അംഗങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്. യുവാക്കളെ ഈ കൂട്ടായ്മയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയ വഴി റീൽസുകളും മറ്റു പോസ്റ്റുകളും നിരന്തരം നൽകി വരുന്നുണ്ട്.

മണലാരണ്യത്തിലെ പ്രഭാതങ്ങളിൽ ക്രിക്കറ്റിൻ്റെ ആവേശം നിറച്ച്, ആരോഗ്യവും സൗഹൃദവും കൂട്ടായ്‌മയും പങ്കുവെച്ച് ഖോബാർ റോയൽസ് അവരുടെ യാത്ര തുടരുകയാണ്. വിജയങ്ങൾ മാത്രം ലക്ഷ്യമാക്കാതെ, ഒരുമിച്ച് കളിക്കുകയും ചിരിക്കുകയും ആരോഗ്യത്തോടെ മുന്നേറുകയും ചെയ്യുന്ന ഒരു കൂട്ടായ്‌മയുടെ മനോഹരമായ മാതൃകയായി.

അമീർ പരുതൂർ, നാസർ ഫൈസി, ബഷീർ ബാഖവി, സലീം തുറക്കൽ, ഹാരിസ് ചേലക്കര, ഷാഫി കെ സി, യഹ്‌കൂബ് ഓട്ടുപാറ, ഉവൈസ് മൂസ, മൂസ അസ്അദി, അബുട്ടി, ഹിഷാം, അനീഷ്, നൗഫൽ കണ്ണൂർ, റിയാസ് ടി, ഗാഡ്വിൻ, സലാം, റഷിദ്, ശരീഫ്തൃക്കരിപൂർ, അമീൻ ഈരാറ്റുപേട്ട, റഹീസ്, ഫവാസ് പാരി, ഫസ്‌ റഹ്മാൻ, ഇബ്രാഹിം ഫൈസി സ്വാലിഹ്, ഫയാസ് ഉപ്പള, ഫൈസൽ മഞ്ചേരി, നസീം, നിസാം, സൈനുൽ ആബിദ്, നിസാർ വേങ്ങര, അനീസ് അസ്അദി, നൗഷാദ് എം പി, അർഷാദ്, മഹ്മൂദ് ഹസ്സൻ, നാസർ അങ്ങാടി പ്പുറം, മൊയ്ദീൻ ദേലംപാടി എ ന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്‌മയുടെ പ്രയാണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!