കിടിലൻ ഓഫറുമായി സഊദി എയർലൈൻസ്; അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു 

malayalampress
1 Min Read

റിയാദ്: സഊദിയിൽ നിന്ന് വിവിധ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള വിമാനയാത്രകൾക്ക് 50 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ്. ഗസ്റ്റ് ക്ലാസ്, ബി സിനസ് ക്ലാസ് ടിക്കറ്റുകൾക്കാണ് പ്രത്യേക പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്ന തെന്ന് സഊദി വാർത്താ ഏ ജൻസി റിപ്പോർട്ട് ചെയ്തു.

ആഗസ്റ്റ് 20 മുതൽ സെപ്റ്റം ബർ 3 വരെ ഓഫറിന്റെ ഭാഗമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2026 സെപ്റ്റംബർ 1 മു തൽ ഡിസംബർ 10 വരെയുള്ള യാത്രകൾക്കാണ് നിരക്കിളവ് ലഭിക്കുക. വൺവേ, റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്. സഊദി എയർ ലൈൻസിൻ്റെ നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലെ കണക്ഷൻ വിമാനങ്ങളും ഓഫറിന്റെ പരിധിയിൽ ഉൾപ്പെടും.

സഊദിയയുടെ അൽഫുർസാൻ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് പ്രമോഷൻ കലയളവിൽ ബുക്കിങ് നടത്തു മ്പോൾ 100 ശതമാനം ബോണസ് ടയർ ക്രെഡിറ്റും ലഭിക്കും. ഇതിലൂടെ അംഗങ്ങൾക്ക് അവരുടെ മെമ്പർഷിപ്പ് നിലവാരം ഉയർത്തുന്നതിനോ നിലവിലുള്ള പദവി നിലനിർത്തുന്നതിനോ കൂടുതൽ അവസരം ലഭിക്കും.

അതിനിടെ സഊദിയുടെ വാണിജ്യ നഗരമായി അറിയപ്പെടുന്ന ജിദ്ദയെ കേന്ദ്രീകരി ച്ചുള്ള തന്ത്രപരമായ പദ്ധതികളും സഊദി എയർലൈൻസ് ശക്തിപ്പെടുത്തുകയാണ്. വിവിധ വിമാന സർവീസുകൾ തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം വർധി പ്പിക്കുന്നതിനുമായി പ്രത്യേക പ്രവർത്തന പദ്ധതികൾ നടപ്പാക്കിവരുന്നു. 2026ൽ 20 ക്ഷത്തിലധികമുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 2030 ഓടെ 55 ലക്ഷത്തിലധികമായി ഉയർത്തുകയാണ് ലക്ഷ്യം.

അതേസമയം, ട്രാൻസിറ്റ് വിസ ഉപയോഗിക്കുന്ന യാത്രക്കാർക്ക് 96 മണിക്കൂർ വരെ സഊദിയിൽ തങ്ങാൻ സാധിക്കും. ഈ സമയത്ത് ഉംറ നിർ വഹിക്കാനും രാജ്യത്തെ വിവി ധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. തുടർന്ന് യാത്രക്കാർക്ക് അവരുടെ അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടരാം. ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം സഊദി ഏവിയേഷൻ പ്രോഗ്രാമിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!