പത്തനംതിട്ട: വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ടിജോ തോമസ്, പെൺസുഹൃത്ത് റിൻസി മോൾ എന്നിവരെ അറസ്റ്റ് ചെയ്തു. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന ടിജോ കൊല്ലം സ്വദേശിനിയായ റിൻസിക്കൊപ്പമാണ് താമസിക്കുന്നത്.
റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെട്ടതാണു കൊലപാതകത്തിലേക്കു നയിച്ചത്. അമ്മയെ ടിജോ മർദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്നു കണ്ടെത്തിയത്. തുടർന്ന് ടിജോയെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ടിജോയും റിൻസിയും റിമാൻഡിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
