പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക: വിമാന ടിക്കറ്റിന് യാത്രക്കാരുടെ വിവരങ്ങൾ നിർബന്ധം

News Desk
1 Min Read

മസ്‌കത്ത്: വിമാന ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരന്റെ സാധുവായ ഇ-മെയിൽ വിലാസവും രാജ്യാന്തര കോഡ് ഉൾപ്പെടെ മൊബൈൽ ഫോൺ നമ്പറും നൽകുന്നതു നിർബന്ധമാക്കി ഒമാൻ എയർ.

ട്രാവൽ ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോൺടാക്ട് വിവരങ്ങൾ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾക്ക് പകരമായി നൽകാൻ അനുവദിക്കില്ല. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നിബന്ധന പ്രാബല്യത്തിൽ വന്നതായും ബുക്കിങ്ങിൽ നൽകുന്ന ഫോൺ നമ്പറും ഇ- മെയിൽ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരൻ നിയോഗിക്കുന്ന ആളുടേതോ ആയിരിക്കണമെന്നും ഒമാൻ എയർ അറിയിച്ചു. വിമാനം റദ്ദാക്കൽ, സമയം മാറ്റം, ടെർമിനൽ മാറ്റം ഉൾപ്പെടെ പ്രധാന യാത്രാ വിവരങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നതിനാണ് ഈ സംവിധാനം.

എസ്എംഎസ്, വാട്സാപ്, ഇ-മെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെ യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും. ട്രാവൽ ഏജൻസികളിലൂടെയോ മറ്റ് ഇടനിലക്കാരിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ പ്രധാന അറിയിപ്പുകൾ പലതും യാത്രക്കാർ അറിയാതെ പോകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article