റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

News Desk
0 Min Read

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദ് ആണ് റിസോർട്ടിലെ നീന്തൽ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോർട്ടിൽ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടി വെള്ളത്തിൽ അകപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഫൈസ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article