തിരുവനന്തപുരം: കന്യാകുമാരിയിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശിനി ആന്സിജയുടെ മരണത്തിലാണ് നടപടി. ഷീജക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
ഒളിവിലായിരുന്ന ഷീജയെ ബെംഗളൂരുവിനടുത്തുള്ള ഓസൂറില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പരാതി. വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് കന്യാകുമാരി എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
