ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം: റിയാദിൽ എടക്കര സ്വദേശി മരണപ്പെട്ടു 

malayalampress
1 Min Read

റിയാദ്: ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് റിയാദിൽ എടക്കര സ്വദേശി മരണപ്പെട്ടു. എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടികയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.  റിയാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു

ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടും റൂമിൽ എത്താതിനെ തുടർന്ന് സ്ഥാപനത്തിലേക്ക് അന്വേഷിച്ച് ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടർന്ന് റെഡ്ക്രസന്റ് അധികൃതരും, പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ശുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാതാപിതാക്കൾ: കുഞ്ഞാലൻ(പരേതൻ), കുഞ്ഞിപ്പാത്തു, ഭാര്യ: റൈഹാനത്ത്, മക്കൾ: മിദ്ലാജ്ജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ.

മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്ദുറമാൻ ചേലമ്പ്ര, അറ്റോർണിയായി സുഹൃത്ത് അസ്കർ എന്നിവർ രംഗത്തുണ്ട്

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article