ഹൃദയാഘാതം: റിയാദിൽ മലപ്പുറം സ്വദേശി ഹൗസ് ഡ്രൈവർ മരണപ്പെട്ടു

malayalampress
1 Min Read

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ മലപ്പുറം സ്വദേശി ഹൗസ് ഡ്രൈവർ  മരണപ്പെട്ടു. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57) റിയാദിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

സ്പോൺസർ പ്രസാദിനെ താമസസ്ഥലത്ത് അബോധവസ്ഥയിൽ കാണുകയും തുടർന്ന് റെഡ് ക്രസന്റ് അധികൃതരും,പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണവിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു, മറ്റു മകൻ: അർജുൻ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷബീർ കളത്തിൽ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫ് തേഞ്ഞിപ്പലം ബന്ധുവായ ശശി കട്ടുപ്പാറ, ഷാജി എന്നിവർ രംഗത്തുണ്ട് .

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article