ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു; ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്

News Desk
1 Min Read

കൊച്ചി: ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്ന് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു.

ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം- ടി ജി മോഹന്‍ദാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം.

ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് കലാപം ഓര്‍ത്ത് നോക്കണം. ഗുജറാത്തിലെ പതിനാല് ജില്ലകളിലായിരുന്നു അന്ന് കലാപം. ഡല്‍ഹിയിലെ പോലെ ഒന്നര സ്‌ക്വയര്‍ കിലോമീറ്ററിലെ ബഹളമായിരുന്നില്ല. അന്ന് ഒരു അഡ്മിനിസ്ട്രേറ്റീവ് പരിചയവുമില്ലാത്ത നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയായിരുന്നു അത് ഹാന്‍ഡില്‍ ചെയ്തത്.

അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് പോലും മോദിയെ കയ്യൊഴിഞ്ഞു. മോദി ഒറ്റപ്പെട്ടു. എല്ലാം സഹിച്ച് മോദി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ഗുജറാത്ത് പോലെ ഒരുപാട് കലാപങ്ങളും ബോംബേറുകളും കണ്ടയാളാണ് മോദിയെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article