ഗുണ്ടാ കുടിപ്പകയെന്ന് സംശയം: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

News Desk
0 Min Read

ആലപ്പുഴ: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം.

ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് അഖിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം തങ്ങളെ കൊണ്ടുപോകാൻ വിസമ്മതിച്ച ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ അതേ ഓട്ടോറിക്ഷയിൽത്തന്നെ രക്ഷപ്പെട്ടത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article