ജിദ്ദ: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു. വണ്ടൂർ വാണിയമ്പലം ശാന്തി നഗറിൽ താമസിക്കുന്ന പള്ളിയാളി ദിൽഷാദ് (45) ആണ് മരിച്ചത്. താമസ്ഥലത്ത് വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശാറാ ഫലസ്തീൻ മൊബൈൽ സൂക്കിൽ ജോലി ചെയ്തുവരികയായിരുന്നു.
കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുപത്തിരണ്ട് വർഷമായി പ്രവാസിയാണ്. പള്ളിയാളി അബ്ദുൽ കരീമിന്റെയും നരിമണ്ണിൽ മൈമൂനയുടെയും മകനാണ്. ഭാര്യ റുബീന. മക്കൾ ദിയാൻ, ഐദിൻ. സഹോദരിമാർ. ദിൽസത്ത്, ദിൽറുബ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
