കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

malayalampress
0 Min Read

കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞിയിൽ  പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് അപകടത്തില്‍ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു.

വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് കൂടരഞ്ഞിക്ക് സമീപം താഴെകൂടരഞ്ഞിയിൽ ദാരുണമായ സംഭവം നടന്നത്. പൂവാറംതോട്ടില്‍ നിന്ന് മുക്കത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു അഭിജിത്തും സുഹൃത്തും. എതിര്‍ദിശയില്‍ (മുക്കത്തു നിന്ന് കൂടരഞ്ഞിയിലേക്ക്) വരുകയായിരുന്ന ആള്‍ട്ടോ കാറിന്റെ മുന്‍വശത്തേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവം പൊലിസ് അന്വേഷിച്ചുവരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article