നീറ്റ് ചോദ്യപേപ്പർ വിവാദത്തിൽ പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് മല്ലികാർജുൻ ഖർഗെ

News Desk
1 Min Read

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ വിവാദത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാർലമെൻ്റിൻ്റെ ഇരുസഭകളും ഇന്ന് തടസപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം സഭയില്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്.

ഇത് കോണ്‍ഗ്രസിൻ്റയോ സമാജ്‌വാദി പാര്‍ട്ടിയുടെയോ ബിജെപിയുടെയോ പ്രശ്നമല്ലെന്നും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും പ്രശ്നമാണെന്നും സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് ലോക്സഭയില്‍ പറഞ്ഞു. വിദ്യാർഥികൾക്കൊപ്പമാണ് സർക്കാർ എന്ന് കിരൺ റിജിജു പറഞ്ഞു.

വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങിയ ജെ.പി. നദ്ദയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി. പ്രതിപക്ഷം പാർലമെൻ്റ് മര്യാദകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും ജെ.പി. നദ്ദ ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം സഭയിൽ വ്യക്തമാക്കി. എന്നാൽ ധർമേന്ദ്ര പ്രധാൻ്റെ രാജിയില്ലാതെ ചർച്ചയ്ക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article