അമേരിക്ക 250-ാം വാർഷികത്തിലേക്ക് അടുക്കുന്നു… പക്ഷെ ഞങ്ങൾ രണ്ട് വർഷത്തിനുള്ളിൽ രാജ്യം 300-ാം വാർഷികം ആഘോഷിക്കും; കിരീടവകാശിയുടെ നർമ്മം കലർന്ന സംസാരം വൈറലായി | VIDEO

0
164

അമേരിക്കൻ സന്ദർശനത്തിനിടെ അമേരിക്കയുടെയും സഊദിയുടെയും പഴക്കം പറഞ്ഞ് നർമ്മം വിതറി സഊദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ. ട്രംപുമായുള്ള സന്ദർശനതിനിടെയാണ് ഇരു രാജ്യങ്ങളുടെയും വയസ് വെളിപ്പെടുത്തി അമേരിക്കയെക്കാൾ മൂത്തത് സഊദി അറേബ്യയാണെന്ന കിരീടവകാശിയുടെ നർമ്മം കലർന്ന സംസാരം ഉണ്ടായത്. അമേരിക്ക 250-ാം വാർഷികത്തിലേക്ക് അടുക്കുന്നു… പക്ഷെ ഞങ്ങൾ രണ്ട് വർഷത്തിനുള്ളിൽ രാജ്യം 300-ാം വാർഷികം ആഘോഷിക്കും ഇങ്ങനെ ആയിരുന്നു സഊദി പ്രധാനമന്ത്രി കൂടിയായ എം ബി എസ് വിദേശ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ സംസാരം.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ബഹുമാനാർത്ഥം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു, അതിൽ ബിസിനസ് ലോകത്തെ പ്രമുഖർ, യുഎസ് ഭരണകൂടം, കോൺഗ്രസിലെ പ്രമുഖ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സഊദി അറേബ്യയും അമേരിക്കയും സിവിൽ ആണവോർജ്ജ സംയുക്ത പ്രഖ്യാപനത്തിലും ഒപ്പുവച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന, കോടിക്കണക്കിന് ഡോളറിന്റെ ആണവോർജ്ജ പങ്കാളിത്തത്തിന് നിയമപരമായ അടിത്തറ പണിയുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സും അമേരിക്കൻ കമ്പനികളും രാജ്യത്തിന്റെ ഇഷ്ട സിവിൽ ആണവ സഹകരണ പങ്കാളികളായിരിക്കുമെന്നും എല്ലാ സഹകരണവും ശക്തമായ ആണവ നിർവ്യാപന മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുമെന്ന് ഉറപ്പാക്കുന്നുവെന്നും കരാർ സ്ഥിരീകരിക്കുന്നുവെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലുടനീളം പ്രതിരോധം ശക്തിപ്പെടുത്തുന്ന തന്ത്രപരമായ പ്രതിരോധ കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചതായും വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു. എഫ് -35 യുദ്ധവിമാനങ്ങളുടെ കൈമാറ്റത്തിന് ട്രംപ് അംഗീകാരം നൽകിയതായും 300 അമേരിക്കൻ ടാങ്കുകൾ വാങ്ങാൻ സമ്മതിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. 48 നൂതന യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് സഊദി അറേബ്യ സന്നദ്ധത അറിയിച്ചത്.

റിയാദിലേക്ക് അമേരിക്ക ആദ്യമായി നൂതന യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനെ തന്ത്രപരമായി അടയാളപ്പെടുത്തും. ഇത് ഒരു സുപ്രധാന നയമാറ്റമായിരിക്കുമെന്നാണ് നിരീക്ഷണം. ഇതുവരെ, മിഡിൽ ഈസ്റ്റിൽ എഫ് -35 കൈവശം വച്ചിരിക്കുന്ന ഏക രാജ്യം ഇസ്റാഈൽ ആയിരുന്നു. സഊദി അറേബ്യക്ക് ഈ യുദ്ധ വിമാനങ്ങൾ നൽകുന്നതിൽ ഇസ്റാഈൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അത് മാറ്റിക്കടന്നാണ് ട്രംപിന്റെ ഈ നീക്കം. ഓവൽ ഓഫീസിൽ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിലെ നിക്ഷേപം ഒരു ട്രില്യൺ ഡോളറായി വർദ്ധിപ്പിക്കുമെന്ന് കിരീടവകാശി പറഞ്ഞു.