ബിഹാറിൽ തിളങ്ങാനാകാതെ ഇടത് പാർട്ടികൾ, ആകെ നേടിയത് മൂന്ന് സീറ്റ്, സംപൂജ്യരായി സിപിഐ

0
96

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മുൻ കാലങ്ങളെ അപേക്ഷിച്ച് ഇടതു പാർട്ടികൾക്ക് നഷ്ടകണക്കാണ്. തുടക്കത്തിൽ കോണ്‍ഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളില്‍ ഒതുങ്ങിയപ്പോൾ ഇടതുപാര്‍ട്ടികള്‍ ഒന്‍പത് ഇടത്താണ് ലീഡ് ചെയ്തത്. വോട്ടെണ്ണലിന്റെ ഏറെ ഘട്ടങ്ങളിലും സിപിഐ(എംഎല്‍) ലിബറേഷന്‍ ഏഴ് സീറ്റുകളിലും സിപിഎം, സിപിഐ എന്നിവര്‍ ഓരോ സീറ്റിലും മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അടിപതറി. 2020ലെ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റ് നേടിയിടത്ത് ഇത്തവണ തല ഉയർത്തിയത് മൂന്നിടത്ത് മാത്രം.

സിപിഐഎംഎൽ, സിപിഐ, സിപിഐഎം എന്നിവർ 33 സീറ്റുകളിലാണ് മത്സരിച്ചത്. 20 സീറ്റുകളിൽ മത്സരിച്ച ദീപാങ്കർ ഭട്ടാചാര്യയുടെ സിപിഐഎംഎല്ലിന് ജയിച്ചത് രണ്ടിടത്താണ്. 12 സീറ്റുണ്ടായിരുന്ന സിപിഐഎംഎൽ രണ്ട് സീറ്റിലൊതുങ്ങിയപ്പോൾ ബിഭൂതിപൂർ മണ്ഡലം സിപിഐഎം നിലനിർത്തി1995ൽ 26 സീറ്റുകളിൽ ജയിച്ച സിപിഐ, ഇക്കുറി ഒറ്റ സീറ്റിൽ പോലും വിജയം കണ്ടില്ല. ബിഭൂതിപൂർ സീറ്റിൽ സിപിഐഎം സ്ഥാനാർഥി അജയ് കുമാർ 10281 വോട്ടുകൾക്ക് വിജയിച്ചു. പലീഗഞ്ചിൽ സിപിഐംഎൽ സ്ഥാനാർഥി സന്ദീപ് സൗരവ് വിജയിച്ചു.

ഫലപ്രഖ്യാപനം വന്നപ്പോൾ 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു. അവസാന ഫലപ്രഖ്യാപനം അനുസരിച്ച് ബിഹാറിൽ എൻഡിഎ