സഊദി ആസ്ഥാനമാക്കി ഇന്ത്യക്കാർക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്സ് ഫോറം (ബി.എൽ.എഫ് ) രൂപീകരിച്ചു

malayalampress
3 Min Read
  • വിജു ചാക്കോ (പ്രസിഡൻ്റ്), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ സെക്രട്ടറി), മുജീബുദ്ദീൻ മദാരിസ് (ട്രഷറർ), റുഷ്‌ന ലുബൈബ് (ചീഫ് കോർഡിനേറ്റർ)

ദമ്മാം: സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബി. എൽ.എഫ്) രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽ സഹകരണം, നവീകരണം, നേതൃത്വ വികസനം, സുസ്‌ഥിര ബിസിനസ് വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫോറം പ്രവർത്തനം ആരംഭിച്ചത്. സഊദിയിൽ ഇതാദ്യമായാണ് ബിസിനസ് മേഖലയിൽ നിന്ന് ഒരു അന്താരാഷ്ട്ര കൂട്ടായ്മ ഉദയം കൊള്ളുന്നത്, ഉദ്ഘാടന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സംരംഭകരും സി.ഇ.ഓമാരും സിസ്യൂട്ട് കോർപ്പറേറ്റ് പ്രൊഫഷണലുകളും പങ്കെടുത്തു.

വിജു ചാക്കോ, ബി.എൽ.എഫിൻ്റെ ദീർഘകാലടിസ്ഥാനത്തിലുള്ള വീക്ഷണങ്ങളും ലക്ഷ്യങ്ങളും പദ്ധതികളും അവതരിപ്പിച്ചു. മത്സരം മാത്രമല്ല, സഹകരണമാണ് ശക്തമായ ബിസിനസ് സമൂഹത്തിന്റെ അടിത്തറയെന്നും സംരംഭകർ പരസ്‌പരം കൈകോർക്കുമ്പോഴാണ് സുസ്‌ഥിര വളർച്ച സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.എൽ.എഫ് മീറ്റ് & ഗ്രീറ്റ് ജോളി ലോനപ്പൻ ഉത്ഘാടനം ചെയ്തു. ആലിക്കുട്ടി ഒളവട്ടൂർ ബി.എൽ.എഫ് രൂപീകരണത്തിൻ്റെ ആവശ്യകത വിശദീകരിച്ചു സംസാരിച്ചു.

ബിസിനസ് തലവന്മാരെ ഒരേ വേദിയിൽ ബന്ധിപ്പിച്ച് തന്ത്രപരമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുകയും ഭാവിയെ നേരിടാൻ തയ്യാറായ സ്‌ഥാപനങ്ങളെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഫോറത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ഫ്യൂച്ചർ ഓഫ് ബിസിനസ്” എന്ന വിഷയത്തെ ആസ്‌പദമാക്കി കോർപ്പറേറ്റ് സൈക്കോളജിസ്റ്റും ട്രെയിനറുമായ റുഷ്‌ന ലുബൈബ് നയിച്ച ബിസിനസ് സിമുലേഷൻ എക്‌സിക്യൂട്ടീവ് സെഷൻ ശ്രദ്ധേയമായി. ബിസിനസ് പരിവർത്തനം, സിസ്‌റ്റം അധിഷ്‌ഠിത മാനേജ്മെന്റ്, നേതൃത്വം, സഹകരണം, ഭാവി ബിസിനസ് തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെഷനിൽ അവതരിപ്പിച്ചു. തുടർച്ചയായ പഠനം, നെറ്റ് വർക്കിംഗ്, ബിസിനസ്സ് മികവ്, എന്നിവയ്ക്കായി സ്‌കില്ലേജ് അപ്ലിക്കേഷൻ സജീവ മായി ഉപയോഗിക്കാനും അംഗങ്ങളോട് ആഹ്വാനം ചെയ്‌തു. കോർപറേറ്റ് വിശ്വാസം, ധാർമ്മിക നേതൃത്വം, അറിവ് പങ്കിടൽ, കൂട്ടായ വിജയം എന്നിവയെ അടിസ്‌ഥാനമാക്കി ഇന്ത്യൻ ബിസിനസ് സമൂഹത്തിന് മാതൃകയാകുന്ന ഒരു ആഗോള ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുകയാണ് ബി.എൽ.എഫിൻ്റെ ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ അഹ്‌മദ്‌ പുളിക്കൽ (വല്യാപ്പുക്ക) യുനുസ് കാസിയ എന്നിവരെ ബി.എൽ.എഫ് ആദരിച്ചു. സംഘടനയുടെ ലോഗോ അഹ്‌മദ്‌ പുളിക്കൽ പ്രകാശനം ചെയ്‌തു. ബിജു കല്ലുമല, പവനൻ മൂലക്കൽ, ആൽബിൻ ജോസഫ് തുടങ്ങിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഭാരവാഹികളായി ഡോ. സിദ്ദിഖ് അഹമ്മദ് (ചീഫ് പാട്രൻ), അഹമ്മദ് പുളിക്കൽ, യൂനുസ് കാസിയ (കർണാടക), ഗഫൂർ എടക്കുനി, ജോളി ലോനപ്പൻ, ഖാദർ ചെങ്കള, അബ്ദുൽ മജീദ് ബദറുദ്ദിൻ (തമിഴ്‌നാട്), ബാപ്പു മഞ്ഞളാംകുഴി (രക്ഷാധികാരികൾ), വിജു ചാക്കോ (പ്രസിഡൻ്റ്), ബോബൻ തോമസ്, ഡോ. ടി.പി മുഹമ്മദ്, മുരളി ഊട്ടുകുളം, അഷ്റഫ് കല്ലാച്ചി, മുഹമ്മദ് കുട്ടി കോഡൂർ, ജോൺ കോശി, ബിനു ജോർജ്, (വൈസ് പ്രസിഡന്റുമാർ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ സെക്രട്ടറി), ജോൺസൺ കീപ്പള്ളിയിൽ, പ്രദീപ് പൂത്തട്ട, വിപിൻ ദാസ്, ഹുസൈൻ വേങ്ങര, അഷ്‌റഫ് ആലുവ, ലൈജു ആൻ്റോ, അലക്സ് യേശുദാസ്,(സെക്രട്ടറിമാർ), മുജീബുദ്ദീൻ മദാരിസ് (ട്രഷറർ), റുഷ്‌ന ലുബൈബ് (ചീഫ് കോർഡിനേറ്റർ), ലുബൈബ് പട്ടർക്കടവൻ (ചീഫ് ടെക്നിക്കൽ ഹെഡ്) എന്നിവരെയും ബി.എൽ.എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആസിഫ് നെച്ചിക്കാടൻ, സർഫ്രാസ് ജുബൈൽ, ഡോ. ശ്രീരാജ് ചെറുകാട്ട്, മുഹമ്മദ് നാസർ ഹിമ്മത്ത്, മുഹമ്മദ് ഇജാസ് അക്രം (ബീഹാർ), ഉമ്മർ വളപ്പിൽ, രാഗേഷ് നായർ, ഉമ്മർ ഓമശ്ശേരി, അബ്ദുൽ സമദ് കെ.പി, മുഹമ്മദ് റമീസ്, സി.കെ. അബ്ദുൽ ഗഫൂർ, കെ. കെ.ഫാറൂഖ് ജയദേവൻ, ഷാജി പീറ്റർ, മുഹമ്മദ് സുഫിയാൻ, മാലിക് മഖ് ബൂൽ (മീഡിയ കൺവീനർ), ഷംലി ഫൈസൽ (സോഷ്യൽ മീഡിയ), മുഷാൽ തഞ്ചേരി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

പരിപാടിക്ക് ശേഷം ബി.എൽ.എഫ് നേതൃത്വം പുറത്തിറക്കിയ സന്ദേശത്തിൽ സമാന മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് നേതാക്കളുമായി പോലും സഹകരിച്ച് സ്കേഴ്‌സിറ്റി മൈൻഡ്സെറ്റിനേക്കാൾ ഗ്രോത്ത് മൈൻഡ്സെറ്റ് സ്വീകരിച്ച അംഗങ്ങളെ അഭിനന്ദിച്ചു. വിജു ചാക്കോയുടെ അധ്യക്ഷതയിൽ അൽഖോബാർ ഹോളിഡേ ഇന്നിൽ ചേർന്ന ബിസിനസ് ലീഡേഴ്സ് മീറ്റിൽ ആലികുട്ടി ഒളവട്ടൂർ സ്വാഗതവും മുജീബുദ്ദീൻ മദാരിസ് നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article