ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, യുവതി മരിച്ചു, നിരവധി പേർക്ക് പരിക്ക് 

malayalampress
1 Min Read

മക്ക: മക്ക മദീന റോഡിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ഒരാൾ മരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഉംറ നിർവ്വഹണത്തിന് ശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബഹ്‌റൈനി സ്വദേശികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞ് ഇരുപത് വയസ്സുള്ള ഒരു ബഹ്‌റൈനി സ്ത്രീ കൊല്ലപ്പെടുകയും അവരുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടം നടക്കുമ്പോൾ ബസിൽ ഒരേ ബഹ്‌റൈനി കുടുംബത്തിലെ 18 അംഗങ്ങളുണ്ടായിരുന്നുവെന്ന് മരിച്ച യുവതിയുടെ ബന്ധു ഹസ്സൻ അൽ ദഖാഖ് പറഞ്ഞു. അപകടത്തിൽ സഹ്‌റ അബ്ദുൽകരീം ഹസ്സൻ എന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നും നിരവധി യാത്രക്കാർക്ക് വ്യത്യസ്ത തീവ്രതയുള്ള പരിക്കുകൾ ഉണ്ടായതായും ചികിത്സയ്ക്കായി മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയതായും മദീനയിൽ നിന്നുള്ള അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരെ മെഡിക്കൽ സംഘങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രണ്ട് കുടുംബാംഗങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article