പാക്ക് പൗരത്വം മറച്ചുവച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും; യുവതിയും മകനും അറസ്റ്റിൽ

News Desk
1 Min Read

ബെംഗളൂരു: പൗരത്വം മറച്ചുവച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള ഇന്ത്യൻ രേഖകൾ നിയമവിരുദ്ധമായി കൈക്കലാക്കിയ പാക്കിസ്ഥാൻ സ്വദേശിനിയായ സ്ത്രീയെയും മകനെയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് ചിക്കബല്ലാപ്പൂരിൽ പൊലീസ് പിടിയിലായത്. 

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ബാഗേപള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ യുഎഇയിൽ ജോലി ചെയ്യുന്നതിനിടെയാണ് പാക്കിസ്ഥാൻ പൗരത്വമുള്ള ഫറാ നാസിനെ വിവാഹം കഴിക്കുന്നത്. ഈ ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. ഇതിൽ മുഹമ്മദ് ഫർദീൻ ജനിച്ചത് പാക്കിസ്ഥാനിലാണ്. അയൂബ് ഖാനും മറ്റ് മൂന്ന് മക്കളും ഇന്ത്യൻ പൗരന്മാരാണെങ്കിലും, ഫറാ നാസും മകൻ ഫർദീനും പാക്കിസ്ഥാൻ പൗരന്മാരായി തുടരുകയായിരുന്നു. 

രേഖകളിൽ സംശയം തോന്നിയ ചിക്കബല്ലാപ്പൂർ പൊലീസ് ആവശ്യപ്പെട്ട വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ, ഡപ്യൂട്ടി കമ്മിഷണർ ഇവരുടെ രേഖകൾ വിശദമായി പരിശോധിച്ചു. പൗരത്വം മറച്ചുവച്ചാണ് ഇവർ റേഷൻ കാർഡ് നേടിയതെന്ന് വ്യക്തമായതോടെ ഇത് റദ്ദാക്കി. ഇതിനു പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഇവരുടെ വോട്ടർ കാർഡും റദ്ദാക്കുകയായിരുന്നു. ബാഗേപള്ളി തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article