പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചില്‍ വ്യാപക ചുമതല മാറ്റം

News Desk
1 Min Read

തിരുവനന്തപുരം: പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. സംസ്ഥാന ക്രൈംബ്രാഞ്ചില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് വ്യാപകമായ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി.

ഐ ജി അജിത ബീഗത്തിന് ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും നല്‍കി. നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി ഐ ജി അജിത ബീഗത്തിന് നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് തെക്കന്‍ മധ്യ മേഖലയുടെ ചുമതല ഐ ജി ശ്യാം സുന്ദറിന് നല്‍കാനും തീരുമാനമായിട്ടുണ്ട്. കേരളം ഏറെ ചര്‍ച്ച ചെയ്ത സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേല്‍നോട്ട ചുമതലയും ഐ ജി ശ്യാം സുന്ദറിന് നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പോലീസ് തലപ്പത്തുണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ഉത്തരവുകള്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article