ഹെഡ്ലൈറ്റ് കത്തിയില്ല, മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ; നടപടിയുമായി കെകെആർടിസി

News Desk
0 Min Read

ബെം​ഗളൂരു: കർണാടകയിലെ കലബുറ​ഗിയിൽ ബസ് ഡ്രൈവറുടെ സാഹസിക യാത്ര. മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഡ്രൈവർ ബസ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ​ഡ്രൈവറെ കെകെആർടിസി സസ്പെൻഡ് ചെയ്തു. വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു. കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് ആണ് സാഹസിക യാത്ര നടത്തിയത്.

ബസ്സിന്റെ ഹെഡ്ലൈറ്റ് പ്രകാശിക്കാതെ ആയതോടെയാണ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ബസ് ഓടിച്ചത്. വാഹനം യഥാസമയം പരിശോധിക്കാതിരുന്നതിനാണ് ബസ് ​ഡ്രൈവർക്കും വർക്ക്ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടി സ്വീകരിച്ചത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article