കൊച്ചി: ശ്വേത മേനോനെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി അൻസിബ ഹസൻ. ശ്വേത മേനോൻ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. 60 ലക്ഷത്തിൻ്റെ കണക്കിൽ വ്യത്യാസമുണ്ടെന്നും അൻസിബ ആരോപിച്ചു. 15 കോടി രൂപ അദ്വാനിയുടെ കമ്പനിയിൽ നിന്ന് ശ്വേതയുടെ നേതൃത്വത്തിൽ കൊണ്ട് വരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നുവെന്ന് അൻസിബ പറഞ്ഞു.
അൻസിബ എന്ന മുസ്ലീം നാമധാരിയെ വർഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ശ്വേതയ്ക്ക് മാന്യത കൊടുക്കേണ്ടതില്ലെന്ന് ഉറപ്പായെന്നും അൻസിബ പറഞ്ഞു. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻട്രസ്ട്രീയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തി.
വർഗീയ വാദം നടത്തുന്ന സംഘമല്ല അമ്മ ഭരിക്കേണ്ടതെന്നും അൻസിബ പറഞ്ഞു. ഹേമ കമ്മീഷൻ പുറത്ത് വന്നതോടെ അമ്മയിൽ പ്രതിസന്ധി ഉണ്ടായി. അതോടെയാണ് മോഹൻലാൽ ഉൾപ്പെട്ട കമ്മിറ്റി പിരിച്ചുവിട്ടതെന്ന് അൻസിബ പറഞ്ഞു. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.
അന്ന് അഡ്ഹോക്ക് കമ്മിറ്റി എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ആയിരുന്നു സഞ്ജീവിനി പദ്ധതിയുമായി മുന്നോട്ട് പോകാൻ. മോഹൻലാലിൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും അൻസിബ പറഞ്ഞു. എന്നാൽ ശ്വേത മേനോൻ്റെ കമ്മിറ്റി അങ്ങനെയല്ല. വൻ സാമ്പത്തിക തിരിമറിയാണ് ഈ കമ്മിറ്റിയിലുള്ളത്.
അടുത്തിടെ നടന്ന അമ്മ യോഗത്തിൽ സംസാരിക്കാൻ മൈക്ക് പോലും തന്നില്ല. അനൂപ് ചന്ദ്രന് മാത്രമാണ് മൈക്ക് കൊടുത്തത്. ബാബു രാജിന് സംസാരിക്കാൻ മൈക്ക് കൊടുത്തില്ലെന്നും അൻസിബ ആരോപിച്ചു. അൻസിബക്ക് പ്രശ്നം വന്നാപ്പോൾ ആരും പിന്തുണ നൽകിയില്ലെന്ന് ഉഷ ഹസീന കുറ്റപ്പെടുത്തി.
അമ്മയിലെ അംഗങ്ങൾ എന്ന നിൽക്കാണ് ഈ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നിരവധി അപമാനങ്ങൾ കഴിഞ്ഞ ഭരണ സമിതിയിൽ നിന്ന് ഏൽക്കേണ്ടി വന്നിരുന്നു. സ്ത്രീകൾ നേതൃനിരയിൽ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളാണ് താനെന്നും ഉഷ ഹസീന പറഞ്ഞു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് പൂർണ പിന്തുണ നൽകിയത്. എന്നിട്ടും അംഗങ്ങൾക്ക് വേണ്ടി ഒരു പ്രവർത്തനവും അവർ ചെയ്തിട്ടില്ല.
അമ്മ സംഘടനയിൽ ഇതുവരെ കേട്ടിട്ട് ഇല്ലാത്ത കാര്യങ്ങൾ ആണ് നടന്നത്. അമ്മയിൽ നിന്ന് സ്ഥാനാർഥികളെ നൽകാം എന്ന് പറഞ്ഞ് ശ്വേത മേനോൻ രണ്ട് കോടി രൂപ വാങ്ങിയെന്നും ഉഷ ഹസീന ആരോപിച്ചു. വർഗീയമായ കാര്യങ്ങളാണ് അമ്മയിൽ നടക്കുന്നതെന്ന് മാലാ പാർവതിയും ആരോപിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
