മുംബൈ: സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിലായി. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടിയും സംഘത്തിലുണ്ടായിരുന്നെന്നു പൊലീസ് അറിയിച്ചു.
സിനിമാ രംഗത്തുള്ള മേക്കപ്മാനാണു സംഘം നടത്തിയിരുന്നതെന്നും ഇയാളും പിടിയിലായിട്ടുണ്ടെന്നും പറഞ്ഞ പൊലീസ് ഗിർഗാവിലുള്ള ഹോട്ടൽ കേന്ദ്രീകരിച്ചാണു സംഘം പ്രവർത്തിച്ചിരുന്നതെന്നും അറിയിച്ചു. ഹോട്ടൽ നടത്തിപ്പുകാർക്കു സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
