ഡോർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; മുംബൈയിൽ ഓടുന്ന ട്രെയിനിൽ യുവാവിനെ കുത്തിക്കൊന്നു

News Desk
1 Min Read

മുംബൈ: ഓടുന്ന ട്രെയിനിൽ യുവാവിനെ കുത്തിക്കൊന്നു. മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരനായ മയങ്ക് ലോഹറാ (21) ണ് മറ്റൊരു യാത്രക്കാരൻ്റെ കുത്തേറ്റ് മരിച്ചത്. ട്രെയിനിൻ്റെ ഡോർ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചൊവ്വാഴ്ച രാത്രി ചർച്ച്‌ഗേറ്റ്-നല്ലാസോപാര ഫാസ്റ്റ് ലോക്കലിൽ യാത്ര ചെയ്യുന്നതിനിടെ മയങ്ക് ട്രെയിനിലെ മറ്റൊരു യാത്രക്കാരനായ റോഷൻ സുവർണയുമായി തർക്കത്തിലേർപ്പെട്ടു. മഴ കാരണം ട്രെയിനിന്റെ ഡോർ അടയ്ക്കണോ തുറന്നുവയ്ക്കണോ എന്നത് സംബന്ധിച്ചാണ് ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. വാക്കുതർക്കത്തിന് പിന്നാലെ മയങ്കിനെ പ്രതി റോഷൻ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മയങ്ക് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചു. കൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിയായ റോഷൻ സുവർണയെ മുംബൈയിലെ കുർള പ്രദേശത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article