ടെലഗ്രാം തിരികെയെത്തി; എഡിറ്റിങ് ഫീച്ചറിന് ഈമാസം 30 വരെ വിലക്ക്

News Desk
1 Min Read

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ടെലഗ്രാം നിരോധനം നീക്കി. ഇതോടെ രാജ്യത്ത് ടെലഗ്രാം സജീവമായി. ചൊവ്വാഴ്ച രാവിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് പ്രത്യക്ഷപ്പെട്ടു.

നിരോധനത്തെ തുടർന്ന് ടെലഗ്രാം ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്‌ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രമാണ് ആപ്പ് തിരികെ എത്തിയിട്ടുള്ളത്. ആപ്പിൾ ആപ്പ്‌ സ്റ്റോറിൽ ഇതുവരെ ടെലഗ്രാം തിരികെ എത്തിയിട്ടില്ല.

നേരത്തെ ഐഫോണിൽ ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തവർക്ക് ഇപ്പോൾ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ചാ റാക്കറ്റുകൾ ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ഇന്ത്യയിൽ ടെലഗ്രാമിന് ജൂൺ 22 വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, ജൂൺ 30 വരെ ടെലഗ്രാമിലെ എഡിറ്റിങ് ഫീച്ചറിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിരോധനത്തിനെതിരെ ടെലഗ്രാം അധികൃതർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരോധന ഉത്തരവ് കോടതി ശരി വയ്ക്കുകയായിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article