ആൺസുഹൃത്ത് മർദിച്ചു; കണ്ണൂർ സർവകലാശാലയിലെ അധ്യാപിക ജീവനൊടുക്കി

News Desk
0 Min Read

പാനൂർ (കണ്ണൂർ): വീട്ടിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂർ മനേക്കരയിലെ ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആൺസുഹൃത്ത് അടിച്ചു പരുക്കേൽപിച്ചതായി ആദിത്യയുടെ അമ്മ നൽകിയ മൊഴിയിൽ പാനൂർ പൊലീസ് കേസെടുത്തു. പിതാവ്: അനിൽകുമാർ. സഹോദരൻ: അദ്വൈത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article