അര്‍ജന്റീനയിലെ എയ്‌റോപാര്‍ക്ക് ജോര്‍ജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. വിമാനയാത്രയ്ക്കായി തന്റെ പക്കലുണ്ടായിരുന്ന അധിക ലഗേജിന്റെ നിരക്ക് നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഈ ഫീസ് ഒടുക്കാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ വിമാനത്തിനുള്ളില്‍ ഒളിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് വിമാനത്താവള അധികൃതര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വലിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ യുവതിയോട് പുറത്തിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ പുറത്തിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരോട് ശക്തമായി തര്‍ക്കിച്ച യുവതി അവരെ ശാരീരികമായി ഉപദ്രവിക്കാന്‍ തുനിഞ്ഞു. ഇതിനിടയിലാണ് തന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ ഇവര്‍ ക്രൂരമായി കടിച്ചത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മറ്റ് യാത്രക്കാരുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ വിമാനത്തിന് പുറത്തെത്തിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. യുവതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് വിമാനത്താവളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആവശ്യമായ ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
