മക്ക: ഹജ്ജ് നിർവ്വഹിക്കാനെത്തിയ നാല് മലയാളി തീർത്ഥാടകർ മക്കയിൽ മരിച്ചു. മലപ്പുറം, എറണാകുളം, കാസർകോട്, പാലക്കാട് സ്വദേശികളായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശിയായ പുതിയോടത്ത് മൊയ്തുട്ടി (59) ഭാര്യയോ ടൊപ്പം സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഹജ്ജിനെത്തിയത്. ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കി താമസസ്ഥല ത്ത് തിരിച്ചെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ അനു ഭവപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപ ത്രിയിൽ ചികിത്സ തേടിയെങ്കി ലും രക്ഷിക്കാനായില്ല.
പുരുഷ തുണയില്ലാതെ സ്ത്രീകൾക്ക് മാത്രമായി അനുവദിച്ച ‘വിത്തൗട്ട് മഹ്റം’ വിഭാഗത്തിൽ ഹജ്ജിനെത്തിയ എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ആശുപത്രിയിലാണ് മരിച്ചത്. മിനായിൽ അസുഖ ബാധിതയായതിനെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കാസർകോട് സ്വദേശിനി കുഞ്ഞ ലിമ്മ (63) ഹജ്ജ് കർമ്മങ്ങൾക്കിടയിലാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി പാത്തുമ്മ (58) എന്നിവരാണ് മരിച്ച മറ്റ് തീർഥാടകർ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
