യുഎഇയിൽ നാളെ മുതൽ 5 പുതിയ നിയമങ്ങൾ; ജനജീവിതത്തെയും സാമ്പത്തിക മേഖലയെയും സ്വാധീനിക്കുമോ?

News Desk
1 Min Read

അബുദാബി/ ദുബായ്∙ യുഎഇയിലെ ജനജീവിതത്തെയും സാമ്പത്തിക മേഖലയെയും സ്വാധീനിക്കുന്ന പ്രധാനപ്പെട്ട അഞ്ചു നിയമ പരിഷ്കാരങ്ങൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്ന പരിഷ്കരിച്ച നിയമം പ്രാബല്യത്തിൽ വരും. മുൻപുണ്ടായിരുന്ന 15 ദിവസത്തെ ഇളവ് പൂർണമായി ഒഴിവാക്കി. ഓരോ മാസത്തെ ശമ്പളം അടുത്ത മാസം ഒന്നാം തീയതിക്കോ അതിന് മുൻപോ നൽകണം. ശമ്പളം വൈകിയാൽ രണ്ടാം ദിവസം മുതൽ നടപടി.

യുഎഇയിൽ സാമ്പത്തിക-വാണിജ്യ കരാറുകളിൽ ഏർപ്പെടുന്നതിനും സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനുമുള്ള നിയമപരമായ പ്രായപരിധി 21ൽനിന്നും 18 വയസ്സായി കുറച്ചു. ഇതോടെ 18 വയസ്സ് തികഞ്ഞ യുവാക്കൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും നിയമപരമായ സാമ്പത്തിക കരാറുകളിൽ ഒപ്പുവയ്ക്കാനും പൂർണ അവകാശമുണ്ടാകും.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) വാട്സാപ് വഴി അയയ്ക്കുന്നത് നിർത്തലാക്കുന്നു.തട്ടിപ്പുകൾ തടയുന്നതിനായി ഒടിപികൾ ഇനി മുതൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴിയോ ബാങ്കിങ് ആപ്പുകൾ വഴിയോ മാത്രമേ ലഭ്യമാകൂ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!