കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എ.മാർക്കും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. നടൻ മമ്മുട്ടി സർപ്രൈസായി ചടങ്ങിനെത്തി.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. നടൻ കൂഞ്ചാക്കോ ബോബനും പരിപാടിക്കെത്തിയിട്ടുണ്ട്. മികച്ച നേതൃത്വം നൽകാൻ സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിച്ചു. സതീശനെ പൊന്നാട അണിയിക്കുകയും ചെയ്തു.
‘ഞാൻ പഠിച്ച കോളേജിൽ സതീശൻ പഠിച്ചിട്ടുണ്ട്. ഞാൻ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത്. എല്ലാവർക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണ്’ മമ്മൂട്ടി പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
