സംസ്ഥാനത്ത് പവർ കട്ടല്ല, പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നത്: സണ്ണി ജോസഫ്

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ടല്ല, മറിച്ച് പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് വർ ഫെയിലിയർ ഉണ്ടാകുന്നത്. കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള മാറ്റത്തിന് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടത്. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചതിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണ് ത്തൻ ഖേൽക്കറെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!