റൺവേയിൽ വൻ ഗർത്തം; നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി

News Desk
0 Min Read

ന്യൂയോർക്ക്: അമേരിക്കയിലെ തിരക്കേറിയ ലാഗ്വേർഡിയ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു.

സുരക്ഷ മുൻനിർത്തി റൺവേ അടിയന്തരമായി അടച്ചതോടെ നൂറുകണക്കിന് ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകളാണ് റദ്ദാക്കിയത്. അവധിക്കാല തിരക്കിനിടയിൽ ഉണ്ടായ ഈ അപ്രതീക്ഷിത പ്രതിസന്ധി ആയിരക്കണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

പതിവ് പരിശോധനയ്ക്കിടയിലാണ് റൺവേയ്ക്ക് സമീപം അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞുതാഴ്ന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ഒരു റൺവേ മാത്രമാണ് പ്രവർത്തിക്കുന്നത്. മോശം കാലാവസ്ഥയും വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു.

കടൽ നികത്തിയ മണ്ണിലെ മാറ്റങ്ങളാകാം ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റൺവേയിലെ അടിയന്തര അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!